കോഴിക്കോട് : കൂടരഞ്ഞി നാടിനും നാട്ടുകാർക്കും സ്ഥിരം തലവേദനയായി മാറിയ പെട്രോൾ മോഷ്ടാവിനെ പിടികൂടി. കൂടരഞ്ഞിയില്‍ വാടകയ്ക്ക് താമസിച്ച് മോഷണം നടത്തുന്ന ജോസഫ് മാഞ്ഞാലി (27)യെയാണ് പിടികൂടിയത്.
ഇന്നലെ രാത്രി കട വരാന്തയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളില്‍ നിന്നും പെട്രോള്‍ ഊറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മോഷ്ടാവിനെ കൈയോടെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കൊപ്പം മറ്റു കൂട്ടാളികളുമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറ്റ് പ്രതികളെ കൂടി പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ മോഷണക്കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന വിവരം ലഭിക്കുകയുള്ളൂവെന്ന് തിരുവമ്ബാടി പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.