കോഴിക്കോട്: കോഴിക്കോട് പോക്സോ കേസിലെ പ്രതി പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിൽ തൂങ്ങിമരിച്ചു. റിട്ടയേഡ് എസ്ഐയാണ് പെണ്‍കുട്ടിയുടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ പുലര്‍ച്ചെ ജീവനൊടുക്കിയത്.
വിരമിച്ചശേഷം 2021 ലാണ് എസ്ഐക്കെതിരെ പരാതി ഉയരുന്നത്. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി തൂങ്ങിമരിച്ചത്. വ്യക്തിവൈരാഗ്യം തീർക്കാൻ ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതി നേരത്തെ ആരോപിച്ചിരുന്നു. പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.