വിപണികൾ ഇന്ന് വിശാലമായ പാദരക്ഷകൾ വാഗ്ദാനം ചെയ്യുന്നു. അവയിൽ ഹൈഹീലുകൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രത്യേകിച്ച് ഫാഷൻ പ്രേമികൾക്ക് ഹൈഹീൽ ചെരുപ്പുകൾ നിർബന്ധമാണ്. ഉയരക്കൂടുതൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്നതും ഈ ഹൈ ഹീൽ തന്നെ. ഹൈ ഹീൽസ് സ്റ്റൈലിഷ് ലുക്ക് തരും എന്നതും സത്യമാണ്. എന്നാൽ ഹൈഹീൽ ചെരുപ്പുകൾ സ്ഥിരമായി ധരിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അവ ഏതൊക്കെയാണെന്ന് നോക്കാം…
എന്നാല്‍ പതിവായി ഹൈ ഹീല്‍സ് ധരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അവ എന്തൊക്കെയാണെന്ന് നോക്കാം…
പതിവായി ഹൈ ഹീല്‍സ് ചെരിപ്പ് ധരിക്കുന്നത് നടുവേദനയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹീല്‍സ് ധരിക്കുമ്പോള്‍ അവ എപ്പോഴും പാദങ്ങള്‍ക്ക് വേണ്ടത്ര സംരക്ഷണം നല്കണമെന്നില്ല. ഇത്തരം ചെരുപ്പുകള്‍ ധരിക്കുന്നത് നമ്മിടെ നട്ടെല്ല് മുതല്‍ പാദം വരെ പല സന്ധികളെയും ബാധിക്കാം. അതിനാല്‍ പതിവായി ഹൈ ഹീല്‍സ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
മണിക്കൂറോളം ഹൈ ഹീല്‍സ് ചെരിപ്പ് ധരിക്കുന്നത് കാലില്‍ വേദനയുണ്ടാകും. ദീര്‍ഘനേരം ഹൈ ഹീല്‍സ് ധരിച്ച് നില്ക്കുമ്പോള് ഉപ്പൂറ്റിയില്‍ വേദനയുണ്ടാകാന്‍ കാരണമാകും. കണങ്കാല് പേശികള്‍ക്ക് ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. എപ്പോഴും ഹീല്‍സ് ധരിക്കുന്നത് കാലിലെ ഞരമ്പുകള്‍ക്കും ദോഷമാണ്. കാലക്രമേണ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും കാൽവിരലുകള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യാം. ഇത് കാലിലെ എല്ലുകൾ, നഖങ്ങൾ എന്നിവയ്ക്ക് പെട്ടെന്ന് കേടുപാടുകൾ വരുത്താനും വഴിയൊരുക്കും.
ഹൈ ഹീല്‍സ് ചെരിപ്പിന്റെ അമിത ഉപയോഗം എല്ലുകൾക്ക് ക്ഷതമുണ്ടാകാമെന്നും സന്ധിവാതത്തിന് കാരണമാകാമെന്നും വിദഗ്ധർ പറയുന്നു. സന്ധികൾക്കുണ്ടാകുന്ന ഗുരുതരവും നീണ്ടു നിൽക്കുന്നതുമായ അവസ്ഥയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. അവയ്ക്കുള്ള സാധ്യതയും ഏറെയാണ്. കാർട്ടിലേജ് വിഘടിക്കുക വഴി സന്ധികൾക്കുണ്ടാകുന്ന തകരാറു മൂലമാണ് ഇതുണ്ടാകുന്നത്. സന്ധികള്‍ക്കുള്ളിലെ എല്ലുകൾ തമ്മിൽ ഉരസാനും വേദനയ്ക്കും ഇതു കാരണമാകും.
വര്ഷങ്ങളങ്ങായി ഹീൽസ് ചെരിപ്പ് ധരിക്കുന്ന സ്ത്രീകള്‍ക്ക് കാഫ് മസില് വീക്കം ഉണ്ടാകാം. കാല് മുട്ടിനും കണങ്കാലിനുമിടിയിലുള്ള ഭാഗമാണ് കാഫ്. പൊതുവെ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കാഫ് മസിലില്‍ വേദന വരാറുണ്ട്. ഹീല്‍സ് ധരിക്കുമ്പോള്‍ കാലിലേയ്ക്ക് നല്കുന്ന സമ്മര്‍ദ്ദം കാഫിനെ ബാധിക്കാം.
ഇവയൊന്നും കൂടാതെ, പതിവായി ഹീൽസ് ചെരിപ്പ് ധരിക്കുന്നത് അരക്കെട്ടിനു വേദനയും മുട്ടുവേദനയും ഉണ്ടാക്കാം എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതിനാല്‍ എന്നും ഹൈ ഹീല്‍സ് ധരിക്കുന്നത് ഒഴിവാക്കി, വലപ്പോഴും ധരിക്കുന്നതാകും ആരോഗ്യത്തിന് നല്ലത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.