അശ്ലീല വിഡിയോ കണ്ടെന്ന് ആരോപിച്ചുണ്ടായ വഴക്കിനൊടുവിൽ ഭാര്യയെ ഭർത്താവ് ചുട്ടുകൊന്നു. ഗുജറാത്തിലെ സൂറത്തിലെ കതര്‍ഗാമില്‍ ആണ് സംഭവം. പോണ് വിഡിയോ കാണുന്നതിനെച്ചൊല്ലി രാത്രി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.തിങ്കളാഴ്ചയും ഇവരുടെ തര്‍ക്കം തുടര്‍ന്നു. രോഷാകുലനായ കിഷോര്‍ പട്ടേല്‍ (33) ഭാര്യയുടെ ദേഹത്തു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് അശ്ലീല വിഡിയോ കണ്ടുവെന്നും അതു നിര്‍ത്താന്‍ അഭ്യർഥിച്ചുവെന്നും മരണമൊഴിയില്‍ കാജല്‍ പറഞ്ഞിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.