ഇന്ന് ലോകത്താകമാനം തന്നെ ക്യാൻസര്‍ രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. മോശം ജീവിതശൈലികളാണ് ഇതിന് വലിയ കാരണമാകുന്നതെന്നാണ് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ക്യാൻസറിനെ അകറ്റിനിര്‍ത്തണമെങ്കില്‍ ജീവതശൈലികള്‍ മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.
ജോലിയുടെ സ്വഭാവം, ജോലിയില്‍ നിന്നുള്ള മാനസികസമ്മര്‍ദ്ദം, മറ്റ് മാനസികസമ്മര്‍ദ്ദങ്ങള്‍, വിഷപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഭക്ഷണത്തിലൂടെയും മറ്റും അകത്തെത്തുന്നത്, മോശം ഡയറ്റ്, വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ എന്നീ ഘടകങ്ങളെല്ലാം ക്യാൻസര്‍ ബാധിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നവയാണ്. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ കരുതലെടുക്കുന്നതിലൂടെ ഒരളവ് വരെ നമുക്ക് ക്യാൻസര്‍ രോഗത്തെ ചെറുക്കാം.
ക്യാൻസര്‍ പ്രതിരോധത്തിനായി ജീവിതത്തില്‍ നിന്നൊഴിവാക്കേണ്ട ചിലതിനെ കുറിച്ചറിയാം മോശം ഭക്ഷണശീലം മദ്യം പുകവലി അധികം വെയിലേല്‍ക്കുന്നത് അമിതവണ്ണം
സുരക്ഷിതമല്ലാത്ത സെക്സ് എന്നിവയാണ് അതുപോലെ തന്നെ ഭക്ഷണകാര്യത്തില്‍ വലിയ ശ്രദ്ധ തന്നെ പുലര്‍ത്തേണ്ടതുണ്ട്.കാരണം പല ക്യാൻസറുകളും ഇതിന്റെ അനുബന്ധമായി പിടിപെടാം. ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ധാന്യങ്ങള്‍, ഫൈബര്‍, ആരോഗ്യകരമായ പ്രോട്ടീൻ എന്നിവയും ഡയറ്റിലുള്‍പ്പെടുത്തുക. മദ്യമൊഴിവാക്കിയാല് തന്നെ ഏഴ് തരം ക്യാൻസറുകളുടെ സാധ്യത നമുക്ക് നീക്കിവയ്ക്കാൻ സാധിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.