കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. പ്രസിഡന്റായി സിപിഎമ്മിലെ ടിപി മാധവനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നാണ് നറുക്കെടുപ്പിലൂടെ മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. നേരത്തെ യുഡിഎഫിലെ ബാബു നെല്ലൂളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
മുന്നണി ധാരണ പ്രകാരം രാജിവെച്ചതിനെ തുടർന്ന് യു.ഡി.എഫ് നേതൃയോഗം മുസ്ലിം ലീഗിലെ അരിയിൽ അലവിയെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിൽ ആകെ 19 അംഗങ്ങളാണുള്ളത്. 10 യുഡിഎഫ് അംഗങ്ങളും 9 എൽഡിഎഫും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.