കോഴിക്കോട്: വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റോഡ് പരിശോധനയിൽ 48 വാഹനങ്ങൾക്കെതിരെ നടപടി. 4,29,500 രൂപ പിഴ ഈടാക്കി. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് പോലീസ്, ജിയോളജി, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെയാണ് മുക്കം, താമരശ്ശേരി, തൊട്ടിൽപ്പാലം, പയ്യോളി മേഖലകളിൽ വാഹന പരിശോധന നടത്തിയത്. എംവിഐമാരായ കെ.സുധീഷ്, പ്രജീഷ്, എം.സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.