Wednesday, July 29, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Life

സാമ്പത്തിക പരാധീനത മൂലം വിവാഹമെന്ന സ്വപ്‌നം മാറ്റിവെച്ച 800 വധുവരന്മാരുടെ വിവാഹ ചടങ്ങ് മാത്രമല്ല പാടന്തറയിൽ നടക്കുന്നത്; മറിച്ച് ജാതിമത ഭേദമന്യേ, ഈ നാട്ടുകാർ മുഴുവൻ ഒരുമിച്ച് കൂടുന്ന വലിയ ഒരാഘോഷത്തിനാണ് മർകസ് വേദിയാകുന്നത്

by PressLive TV
February 26, 2023, 12:39 PM
in Life
58 1
0

നീലഗിരി: പലവിധ പരാധീനതകൾ മൂലം ദാമ്പത്യ ജീവിതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാത്ത എണ്ണൂറോളം പേരുടെ ജീവിത പാതയിലെ വെളിച്ചമാണ് പാടന്തറ മർകസെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കൃഷിയിലും തോട്ടം തൊഴിലിലും മറ്റ് കുറഞ്ഞ വേതനമുള്ള ജോലികളിലും ഏര്‍പ്പെടുന്ന ദരിദ്രരായ കുടുംബങ്ങളാണ് പ്രദേശത്ത് ഭൂരിപക്ഷവും. അറുപതോളം മഹല്ലുകളിലും ചേരികളിലുമായി അനേകം യുവതി യുവാക്കളാണ് ഇവിടെയുള്ളത്. ഇവരില്‍ നിന്നുള്ള 800 പേരെയാണ് വിവാഹത്തിലൂടെ ഒരുമിപ്പിക്കുന്നത്.

നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുന്ന ജീവിതസാഹചര്യങ്ങളുള്ള കുടുംബങ്ങളിലെ 800 വധൂവരന്മാർ ഫെബ്രുവരി 26-ന് ഞായറാഴ്ച പടന്തറ മർകസിലെ വിവാഹ പന്തലിൽ ഒത്തുചേരും. ചടങ്ങിനോടനുബന്ധിച്ച് മുസ്‌ലിം ഇതര മതസ്ഥരായ 50ഓളം പേരും വിവാഹിതരാവും. ഇവർ ആചാരപ്രകാരം പാടന്തറയിലെ ക്ഷേത്രങ്ങളിലും അനുബന്ധ ദേവാലയങ്ങളിലും വിവാഹ കർമങ്ങൾ നിർവഹിച്ച ശേഷം വേദിയിലേക്കെത്തും. പുതിയ ജീവിതാരംഭത്തിന് താങ്ങാകാനുള്ള സമ്മാനമായി മുൻ വർഷങ്ങളിൽ അഞ്ച് പവൻ സ്വർണ്ണാഭരണവും 25,000 രൂപയുമാണ് ദമ്പതികൾക്ക് നൽകിയിരുന്നത്. ഈ വർഷവും മോശമല്ലാത്ത സമ്മാനങ്ങൾ നൽകണമെന്നാണ് സംഘാടകർ ആഗ്രഹിക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് വിശാലമായ പന്തൽ സൗകര്യവും ഭക്ഷണവും സംഘാടകർ ഒരുക്കാറുണ്ട്. 2014ലാണ് പാടന്തറ മർകസ് സമൂഹ വിവാഹം എന്ന ദൗത്യത്തിലേക്ക് കടന്നത്. ദേവര്‍ശോല അബ്ദുസലാം മുസ്‌ലിയാര്‍ സംഘാടന ചുമതല നിര്‍വഹിക്കുന്ന സമൂഹവിവാഹ പദ്ധതിക്ക് എപി സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ് തുടങ്ങിയ സംഘടനകളുടെ പിന്തുണയുണ്ട്.

തുല്യതയില്ലാത്ത മഹത്തായ സാമൂഹ്യസേവനമാണ് നീലഗിരി ജില്ലയിലെ പാടന്തറ മർകസിൽ നടക്കുന്ന സമൂഹവിവാഹമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. വഴിയും വെളിച്ചവുമാകാൻ നമ്മുടെ കരുതലും കാരുണ്യവും ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. അവരുടെ പുതിയ ജീവിതത്തിലേക്ക് വഴിയും വെളിച്ചവുമാവാൻ നമ്മുടെ കരുതലും കാരുണ്യവും അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഒരു നാടാകെ ഒന്നിക്കുന്ന ഈ മഹാ സംഗമത്തിലേക്ക് നാം നമ്മുടെ പങ്ക് നൽകേണ്ടതുണ്ട്. അനേകം മനുഷ്യരുടെ സന്തോഷത്തിന്റെ, സാഫല്യത്തിന്റെ നിമിഷങ്ങളിൽ എല്ലാ അർത്ഥത്തിലും നമുക്കും ഭാഗമാകാം. വിവാഹമെന്നത് അനേകം മാറ്റങ്ങൾക്ക് നിദാനമാവുന്ന നല്ലൊരു മുഹൂർത്തമാണ്. ഒരുപാട് ആധികൾക്കും നോവുകൾക്കുമുള്ള മറുമരുന്നും. കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ തുടക്കവുമാണത്. വ്യക്തിപരമായും സാമൂഹികപരമായും ഏറെ സന്തോഷവും പ്രസക്തിയുമുള്ള ഈ മംഗളകർമത്തിന് തുണയാവുക എന്നത് എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മലയോര ഗ്രാമങ്ങളിലെ കുടുംബങ്ങൾക്ക് പല സന്തോഷങ്ങളും ഇന്നും വെറും സ്വപ്നങ്ങൾ മാത്രമാണ്. ആ ജീവിത യാഥാർത്ഥ്യം നേരിട്ട് കണ്ടും അറിഞ്ഞുമുള്ള അനുഭവങ്ങളിൽ നിന്നാണ് നീലഗിരി ജില്ലാ സുന്നി യുവജന സംഘത്തിന്റെയും പാടന്തറ മർകസിന്റെയും ആഭിമുഖ്യത്തിൽ യുവതീയുവാക്കളുടെ വിവാഹ സ്വപ്ന സാക്ഷത്കാരങ്ങൾക്ക് ശ്രമങ്ങളുണ്ടാവുന്നത്. ദേവർശോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തിൽ 2014 മുതൽ ആരംഭിച്ച സമൂഹവിവാഹത്തിലൂടെ ഇതുവരെ 1120 വധൂവരന്മാരാണ് ഒരുമിച്ചിരുന്ന് സ്വപ്നങ്ങൾ നെയ്തുതുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സമാനതകളില്ലാത്ത വലിയ സാമൂഹ്യ സേവനമാണ് നീലഗിരി ജില്ലയിലെ പാടന്തറ മർകസിലെ സമൂഹ വിവാഹം. പലവിധ പരാധീനതകളാൽ വിവാഹജീവിതമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവാത്ത അനേകമാളുകൾക്കാണ് ഈ ഉദ്യമം തുണയാവുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മലയോര ഗ്രാമങ്ങളിലെ കുടുംബങ്ങൾക്ക് പല സന്തോഷങ്ങളും ഇന്നും വെറും സ്വപ്‌നങ്ങൾ മാത്രമാണ്. ആ ജീവിത യാഥാർത്ഥ്യം നേരിട്ട് കണ്ടും അറിഞ്ഞുമുള്ള അനുഭവങ്ങളിൽ നിന്നാണ് നീലഗിരി ജില്ലാ സുന്നി യുവജന സംഘത്തിന്റെയും പാടന്തറ മർകസിന്റെയും ആഭിമുഖ്യത്തിൽ യുവതീയുവാക്കളുടെ വിവാഹ സ്വപ്ന സാക്ഷത്കാരങ്ങൾക്ക് ശ്രമങ്ങളുണ്ടാവുന്നത്. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തിൽ 2014 മുതൽ ആരംഭിച്ച സമൂഹവിവാഹത്തിലൂടെ ഇതുവരെ 1120 വധൂവരന്മാരാണ് ഒരുമിച്ചിരുന്ന് സ്വപ്‌നങ്ങൾ നെയ്തുതുടങ്ങിയത്.

വിവാഹമെന്നത് അനേകം മാറ്റങ്ങൾക്ക് നിദാനമാവുന്ന നല്ലൊരു മുഹൂർത്തമാണ്. ഒരുപാട് ആധികൾക്കും നോവുകൾക്കുമുള്ള മറുമരുന്നും. കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ തുടക്കവുമാണത്. വ്യക്തിപരമായും സാമൂഹികപരമായും ഏറെ സന്തോഷവും പ്രസക്തിയുമുള്ള ഈ മംഗളകർമത്തിന് തുണയാവുക എന്നത് എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്നതാണ്. അങ്ങേയറ്റം പ്രതിഫലാർഹവും.

ഇരുൾനിറഞ്ഞ ജീവിതസാഹചര്യമുള്ള, നിത്യചിലവുകൾക്ക് പോലും കഷ്ടപ്പെടുന്ന കുടുംബങ്ങളിലെ 800 വധൂവരന്മാരാണ് ഫെബ്രുവരി 26 ഞായറാഴ്ച പാടന്തറ മർകസിലെ വിവാഹപ്പന്തലിൽ ഒന്നിക്കുന്നത്. അവരുടെ പുതിയ ജീവിതത്തിലേക്ക് വഴിയും വെളിച്ചവുമാവാൻ നമ്മുടെ കരുതലും കാരുണ്യവും അനിവാര്യമാണ്. ഒരു നാടാകെ ഒന്നിക്കുന്ന ഈ മഹാ സംഗമത്തിലേക്ക് നാം നമ്മുടെ പങ്ക് നൽകേണ്ടതുണ്ട്. അനേകം മനുഷ്യരുടെ സന്തോഷത്തിന്റെ, സാഫല്യത്തിന്റെ നിമിഷങ്ങളിൽ എല്ലാ അർത്ഥത്തിലും നമുക്കും ഭാഗമാകാം.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Kozhikode

Related Posts

ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.
Health

ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.

July 28, 2026
സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.
Health

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

July 25, 2026
കാലത്തിന്റെ ദാക്ഷിണ്യമുള്ള കയ്യൊപ്പ്: എം.ടി എന്ന നിത്യവിസ്മയത്തിന് ഇന്ന് ജന്മദിനം
Entertainment

കാലത്തിന്റെ ദാക്ഷിണ്യമുള്ള കയ്യൊപ്പ്: എം.ടി എന്ന നിത്യവിസ്മയത്തിന് ഇന്ന് ജന്മദിനം

July 15, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

July 28, 2026
” പ്രിയപ്പെട്ട കള്ളാ സൈക്കിൾ തിരികെ നൽകൂ , 5 ലക്ഷം തരാം ” –  ബോചെ

” പ്രിയപ്പെട്ട കള്ളാ സൈക്കിൾ തിരികെ നൽകൂ , 5 ലക്ഷം തരാം ” – ബോചെ

July 28, 2026
ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.

ഗ്യാസും ദഹനക്കേടും അകറ്റാം; കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.

July 28, 2026
കാലാവസ്ഥാ മുന്നറിയിപ്പ്; അതിതീവ്ര ന്യൂനമർദം, 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പ്; അതിതീവ്ര ന്യൂനമർദം, 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

July 28, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

July 28, 2026
” പ്രിയപ്പെട്ട കള്ളാ സൈക്കിൾ തിരികെ നൽകൂ , 5 ലക്ഷം തരാം ” –  ബോചെ

” പ്രിയപ്പെട്ട കള്ളാ സൈക്കിൾ തിരികെ നൽകൂ , 5 ലക്ഷം തരാം ” – ബോചെ

July 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.