കോഴിക്കോട് : ഹൈലൈറ്റ് മാളിന് സമീപം പാലാഴി ലാന്‍ഡ് മാര്‍ക്ക് വേള്‍ഡ് അപ്പാര്‍ട്ട്മെന്റിലെ മുറി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയിരുന്ന യുവാവ് പിടിയിലായി. കോഴിക്കോട് പെരുമണ്ണ സ്വദേശി 28 വയസ്സുള്ള സവാദ് ആണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 4 ഗ്രാം എം.ഡി.എം പിടിച്ചെടുത്തു. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസും, ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ യു പി മനോജ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍ ഡി എസ്, രാഗേഷ്. ടി കെ, ജസ്റ്റിന് വി എ, ദീന് ദയാല്‍ എസ് ആര്, സുരാജ് സി കെ, എക്സൈസ് ഡ്രൈവര്‍ അബ്ദുല്‍ കരീം എന്നിവര്‍ ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.