വഴിക്കടവില്‍ കോളറ രോഗം സ്ഥിരീകരിച്ചു. പുരുഷനായ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.അമീന്‍ ഫൈസല്‍ പറഞ്ഞു.
അതേസമയം, പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മൂന്നിലധികം പേര്‍ക്ക് രോഗം ബാധിച്ചതായും പറയുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര‍്യത്തില്‍ പഞ്ചായത്തിന്‍റെ സഹകരണത്തോടെ ആരോഗ‍്യവകുപ്പ് ഞായറാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ആരോഗ‍്യവകുപ്പ് പരിശോധന നടത്തും. മലിനജല ഉപയോഗം ശ്രദ്ധയില്‍പെട്ടാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ‍്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലിനജലം ഉപയോഗിക്കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മലിനജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







