തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കേരളത്തിലെത്തിക്കുക റോഡ് മാര്‍ഗം. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് ഇയാളെ വിവിധ അന്വേഷണ സംഘങ്ങള്‍ സംയുക്തമായി പിടികൂടിയത്. മഹാരാഷ്ട്രയില്‍ നിന്നും ഷാറൂഖിനെ കേരളത്തിലെത്തിക്കാന്‍ 19 മണിക്കൂറെടുക്കും. കനത്ത സുരക്ഷയിലാകും സെയ്ഫിയെ എത്തിക്കുക.
തീവെപ്പ് നടന്ന് നാലാം ദിവസമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘം ഷഹീന്‍ബാഗിലെത്തി വീട്ടുകാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍നീക്കം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷാറൂഖിന്റെ ആറ് ഫോണുകള്‍ അന്വേഷണ സംഘം നിരീക്ഷണത്തിലാക്കി. പുലര്‍ച്ചെ ഒന്നരയോടെ ഇതിലൊരു ഫോണ്‍ സ്വിച്ച് ഓണ്‍ ആയതോടെയാണ് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
കേന്ദ്ര ഇന്റലിന്‍ജസ് ഏജന്‍സി നല്കിയ വിവരത്തെത്തുടര്‍ന്ന് മഹാരാഷ്ട്ര എടിഎസും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ സംയുക്തനീക്കമാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ സഹായമായത്. ഇന്നലെ രാത്രിയോടെയാണ് ഇയാള്‍ പിടിയിലാകുന്നത്.രത്നഗിരിയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. ട്രെയിനില്‍ തീവെപ്പ് നടത്തിയ പ്രതിക്ക് മുഖത്ത് ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതി രത്നഗിരയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടുത്തെ ആശുപത്രികളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനിടെ ആശുപത്രിയില്‍ ചികിത്സ തേടിയ പ്രതി സംശയം തോന്നിയതോടെ ചികിത്സ പൂര്‍ത്തിയാക്കാതെ അവിടെനിന്ന് കടന്നുകളയുകയായിരുന്നു. എന്നാല്‍ രത്നഗിരിയില്‍ വ്യാപക പരിശോധന നടത്തുന്നതിനിടെ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് ഇന്നലെ രാത്രിയില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രത്നഗിരിയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. ട്രെയിനില്‍ തീവെപ്പ് നടത്തിയ പ്രതിക്ക് മുഖത്ത് ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതി രത്നഗിരയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടുത്തെ ആശുപത്രികളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് എലത്തൂരിനടുത്ത് വെച്ച് ട്രെയിനില്‍ തീവെപ്പുണ്ടായത്. സംഭവത്തില്‍ ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേര്‍ മരണപ്പെട്ടിരുന്നു. തീവെപ്പില്‍ എട്ട് യാത്രക്കാര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പടെ ചികിത്സയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.