കോഴിക്കോട്: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാനന്തവാടി സ്വദേശിയായ യുവാവ് മരിച്ചു. ചെറുകാട്ടൂര്‍ കൂവക്കാട്ടില്‍ കെ. ഡി തോമസിന്റെയും ഡെയ്സിയുടെയും മകന് നൈജില്‍ എസ് ടോം (31) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൊറ്റമ്മലിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ നൈജിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യുവാവ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഷിബിന. ഒരു മകളുണ്ട്. സഹോദരങ്ങള്‍: ഡനീഷ, സ്റ്റാനിയ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







