നടന്‍ മാമുക്കോയയുടെ മൃതതേഹം പൊതുദര്‍ശനത്തിനായി കോഴിക്കോട് ടൗണ്‍ ഹാളില്‍ എത്തിച്ചു. രാത്രി 10 വരെ ഇവിടെ പൊതുദര്‍ശനം തുടരും.നടനെ അവസാനമായി ഒരുനോക്കുകാണാന്‍ നിരവധിപേരാണ് ടൗണ്‍ ഹാളിലേക്ക് എത്തുന്നത്. രാത്രി ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കുമെന്നും നാളെ രാവിലെ പത്ത് മണിയോടെയാവും ഖബറടക്കമെന്നും കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അറിയിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടന നാട്യങ്ങളൊന്നുമില്ലാതെ, കോഴിക്കോടന്‍ ഭാഷയുടെ സൗന്ദര്യം കൊണ്ടും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികള്‍ കൊണ്ടും സ്‌ക്രീനിനെ ത്രസിപ്പിച്ചു നിര്‍ത്തിയ പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിനാണ് അന്ത്യമായത്.
മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ കഴിഞ്ഞ ദിവസമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







