മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കും . പല കാരണങ്ങൾ കൊണ്ടും പല്ലിലെ കറ കളയാം. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ കറ കളയാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ഇതിനായി മഞ്ഞൾ പൊടിയും ബേക്കിങ് സോഡയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതത്തില്‍ ബ്രെഷ് മുക്കിയതിന് ശേഷം പല്ലുകള്‍ തേയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ വായ് കഴുകാം.
പല്ലിന്റെ മഞ്ഞ നിറം വളരെ വേഗം ഇല്ലാതാക്കാൻ ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലുകള്‍ തേയ്ക്കാം. ചെറുനാരങ്ങാനീരില് അല്പം ഉപ്പ് ചേര്‍ത്ത് ഇത് പല്ലില്‍ നന്നായി തേക്കുക. രണ്ടോ മൂന്നോ മിനിറ്റ് തേച്ച ശേഷം വെള്ളം ഉപയോഗിച്ച് വായ് വൃത്തിയായി കഴുകുക. വിനാഗിരി അല്പം ബേക്കിംഗ് സോഡയുമായി ചേര്‍ത്ത് ഒരു മിശ്രിതമാക്കിയ ശേഷം ഇതുപയോഗിച്ച് പല്ല് തേക്കുക. ആഴ്ചയിലൊരിക്കലോ മറ്റോ മാത്രം ഇത് ചെയ്താല്‍ മതിയാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.