സുല്‍ത്താന്‍ബത്തേരി : മുത്തങ്ങയിൽ എംഡിഎംഎയുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശികളായ ഫിറോസ് ഖാൻ (31), പി കെ യൂസഫലി (26), ഭാര്യ ആയിഷ നിഹാല (22), കണ്ണൂർ കക്കാട് സ്വദേശി പി നദീർ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 156 ഗ്രാം എംഡിഎംഎ പിടികൂടി.
ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് കോഴിക്കോട്ടെത്തിച്ച് വിൽപന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് ചില്ലറ വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന ബാഗുകളും കവറുകളും ത്രാസും സംഘത്തിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങള്‍ക്ക് മുമ്ബ് അരക്കിലോയോളം എംഡി എം എ ബത്തേരി പൊലീസ് പിടികൂടിയിരുന്നു. സ്ത്രീകളെ മറയാക്കി ഇത്തരത്തില്‍ നടത്തുന്ന മയക്കുമരുന്ന് കടത്തിനെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി എസ്ഐ സിഎം സാബുവും സംഘവും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







