പതിവായി അമിതമായി മധുരം കഴിക്കുന്നവരില്‍ അമിതവണ്ണവും അതിനോട് അനുബന്ധമായ പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങളുമെല്ലാം പിടിപെടാം. ഇതിന് പുറമെ പലവിധത്തിലുള്ള തിരിച്ചടികളും ഷുഗര്‍ കൂടുന്നതോടെ സംഭവിക്കാം. അതിനാല്‍ തന്നെ നാം കഴിക്കുന്ന മധുരത്തിന്റെ അളവ് സുരക്ഷിതമാണോ എന്ന് നാം തന്നെ സ്വയം ഉറപ്പ് വരുത്തുന്നത് ഏറെ നല്ലതാണ്. നാം കഴിക്കുന്ന മധുരത്തിന്റെ അളവ് കൂടുതലാണെങ്കില്‍ ശരീരം അത് ചില ലക്ഷണങ്ങളിലൂടെ പ്രകടമാക്കും. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലൂടെ പ്രശ്നത്തെയും നമുക്ക് സ്വയം മനസിലാക്കാൻ സാധിക്കും.
ഭക്ഷണ-പാനീയങ്ങളിലൂടെ അമിതമായ അളവില്‍ മധുരം അകത്തെത്തുന്നുവെങ്കില് ഇത് നമ്മളില്‍ വിശപ്പും അധികമാക്കി മാറ്റും. വിശപ്പ് മാത്രമല്ല, മധുരത്തിനോടും മറ്റ് ഭക്ഷണങ്ങളോടുമെല്ലാമുള്ള കൊതിയും വര്‍ധിക്കും. മധുരം കാര്യമായ അളവില്‍ അകത്തെത്തുന്നത് ആളുകളില്‍ ക്ഷീണമുണ്ടാക്കാം. പെട്ടെന്ന് ഉന്മേഷം കുറയുന്നതായി തോന്നുകയും തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം.
മധുരം അധികമാണെന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ശരീരഭാരത്തിലും പ്രതിഫലിക്കും. എന്നുവച്ചാല്‍ മധുരം കൂടുമ്പോള്‍ സ്വാഭാവികമായും ശരീരഭാരവും കൂടാം.
കൂടാതെ മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കാം. ഇതിന്റെ ഭാഗമായി മൂഡ് സ്വിംഗ്സും അനുഭവപ്പെടാം. ഉത്കണ്ഠ, വിഷാദം, എപ്പോഴും അസ്വസ്ഥതയെല്ലാം ഇതിനോടനുബന്ധമായി അനുഭവപ്പെടാം. ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. മുഖക്കുരു, സ്കിൻ മങ്ങിയിരിക്കുക, ചര്‍മ്മത്തിന് കൂടുതല്‍ പ്രായം തോന്നിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം കാണാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.