കൊടിയത്തൂർ: റോഡരികിലെ മാലിന്യം ജനങ്ങളെ വലയ്ക്കുന്നു. കൂളിമാട് – ചുള്ളിക്കാപറമ്പ് റോഡിലെ ഇടവഴിക്കടവിന്റെ പരിസരത്താണ് സ്ഥിരമായി മാലിന്യം കെട്ടിക്കിടക്കുന്നത്. ഹോട്ടലിലെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പട്ടി, പൂച്ച, കാക്ക, കോഴി തുടങ്ങിയവ തിന്നുകയും പരിസരമാകെ പരത്തുകയും ചെയ്യുന്നത് യാത്രക്കാരെയും പരിസരവാസികളെയും ഒരു പോലെ പ്രതിസന്ധിയിലാക്കുന്നു.
പന്നി കർഷകരുടെ സൗകര്യാർത്ഥം മാലിന്യം റോഡരികിൽ സൂക്ഷിക്കുന്നതെങ്കിലും അവര് വരാത്ത ദിവസങ്ങളിൽ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.