കോഴിക്കോട് : കോടഞ്ചേരിയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ. പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി.
മലപ്പുറം താനൂർ സ്വദേശികളായ രണ്ടുപേരാണ് പുഴയിൽ കുടുങ്ങിയത്. തിരുവനന്തപുരത്തും കോഴിക്കോടും കനത്ത മഴ തുടരുകയാണ്. കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയുമാണ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും കാറ്റോടുമുള്ള വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.