മാവൂർ ഗ്രാസിം ഭൂമിയിൽ അനന്തമായി തുടരുന്ന ഈ സ്ഥിതിക്ക് അടിയന്തര പരിഹാരം കാണുന്നതിന് കക്ഷിരാഷ്ട്രീയത്തിനതീതമായി ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു.
മാവൂരിലെ ജനങ്ങളെ കബളിപ്പിക്കുന്ന ഗ്രാസിംമാനേജ്മെന്റിനെതിരെ നാടോരുങ്ങുന്നു എന്ന പേരിൽ മാവൂർ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗ്രാസിം മാവൂർ വിടുക വ്യവസായത്തിന് നൽകിയ ഭൂമി തിരിച്ചു നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തി നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവൂർ ഗ്രാമ പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ അഡ്വ: പി.ടി.എ.റഹീം എം.എൽ.എ. അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ചിത്ത്, കെ.എ.ഖാദർ മാസ്റ്റർ, ദിനേശ് പെരുമണ്ണ, വി കെ സജീവൻ, ചന്ദ്രൻ കുളങ്ങര, രാജേന്ദ്രൻ വെള്ളപ്പാലത്ത്, യു.സി രാമൻ, ഷംലൂലത്ത്, സി.വി. സഖറിയ, മൈമൂന കടുക്കാഞ്ചേരി, ജയശ്രീ ദിവ്യപ്രകാശ്, എൻ.സി. മോയിൻ കുട്ടി, അഡ്വ: കുമാരൻ കുട്ടി, ഇ.പി. അൻവർ സാദത്ത്, കെ.സി.വത്സരാജ്, ജൈസൽ എളമരം, മൈമൂന കടുക്കാഞ്ചേരി, രജിത സത്യൻ, പുലപ്പാടി ഉമ്മർ മാസ്റ്റർ, കെ.സി.വാസന്തി , എം. ഉസ്മാൻ ,റഷീദ് കേച്ചേരി, രാമമൂർത്തി, നിധീഷ് നങ്ങാലത്ത് തുടങ്ങിയവർ സംസാരിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.