കോഴിക്കോട് : കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള 13-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അവാർഡ് മാവൂർ പ്രസ് ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങി. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന പരിപാടിയിൽ അബ്ദുൾ സമദ് സമദാനി എംപി അവാർഡ് സമ്മാനിച്ചു.
22 വർഷം മുമ്പ് പൂട്ടിപ്പോയ മാവൂർ ഗ്രാസിം ഫാക്ടറി വിഷയത്തിൽ മാവൂർ പ്രസ് ക്ലബ് തയ്യാറാക്കിയ പ്രത്യേക സപ്ലിമെന്റിന്റെ പ്രാധാന്യം കണക്കിലെടുത്താണ് മാവൂർ പ്രസ് ക്ലബ്ബിനെ അവാർഡിന് പരിഗണിച്ചത്.
വാർത്തകൾ ശേഖരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമപ്പുറം ആ വിഷയത്തിന്റെ ഗൗരവം ഒരു വാർത്തയും ചോരാതെ ജനങ്ങളിലെത്തിക്കാൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ മാവൂർ പ്രസ് ക്ലബ് മുന്നിട്ടിറങ്ങിയത് മാതൃകാപരമാണെന്ന് അബ്ദുസമദ് സമദാനി എം. പി പറഞ്ഞു. ചടങ്ങിൽ മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഉപഭോക്തൃ രത്ന അവാർഡ് അബ്ദുസമദ് സമദാനി എംപിയിൽ നിന്ന് ഏറ്റുവാങ്ങി.
സി എഫ് കെ സംസ്ഥാന ചെയർമാൻ വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി അബ്ദുൽ മജീദ് ആമുഖപ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ സക്കറിയ പള്ളിക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. ജി സുധാകരൻ മറുപടി പ്രഭാഷണം നടത്തി. സഖറിയ സേവിയർ, എം ഉസ്മാൻ, ലത്തീഫ് കുറ്റികുളം, എൻ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.