കോഴിക്കോട് : വന്ദേ ഭാരത് ട്രെയിനിന് മുന്നിൽ ചാടി അജ്ഞാതൻ ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ട്രെയിനിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ ഉണ്ടായി. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. ട്രെയിനിടിച്ച് മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
എലത്തൂരിനും വെസ്റ്റ് ഹില്ലിനും ഇടയിൽ പുത്തൂർ ക്ഷേത്രത്തിന് സമീപം ആണ് അജ്ഞാതൻ ട്രെയിനിന് മുന്നിൽ ചാടിയത്. ട്രെയിനിന്റെ മുന്വശത്തിടിച്ച് ഇയാള്‍ തെറിച്ചു പോവുകയായിരുന്നു.
കൊച്ചുവേളി യാർഡിൽ എത്തിച്ചാണ് ട്രെയിൻ നന്നാക്കിയത്. ഇന്നത്തെ സർവീസിനെ ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അതേസമയം, വന്ദേഭാരത് ട്രെയിനിന് നേരെ അടിക്കടി കല്ലേറുണ്ടാകുന്ന സാഹചര്യത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ട്രാക്കില്‍ കയറുന്ന കന്നുകാലികളെ രക്ഷിച്ച് ദൂരത്തേക്ക് മാറ്റാനായി മുന്‍ ഭാഗത്തെ കോച്ചില്‍ സംവിധാനവും ഏര്‍പ്പെടുത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.