ദുബൈ: ദുബൈയില്‍ ഇഷ്യു ചെയ്യുന്ന സന്ദര്‍ശക വിസകളുടെയും ഗ്രേസ് പീരിഡ് ഒഴിവാക്കി. മറ്റ് എമിറേറ്റുകളില്‍ നേരത്തെ തന്നെ സന്ദര്‍ശക വിസകളുടെ ഗ്രേസ് പീരിഡ് എടുത്തുകളഞ്ഞിരുന്നുവെങ്കിലും ദുബൈയില്‍ പത്ത് ദിവസത്തെ ഗ്രേസ് പീരിഡ് അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്. ഇതോടെ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യത്തു നിന്ന് പുറത്തു പോകേണ്ടി വരും. അല്ലെങ്കില്‍ അധിക താമസത്തിന് നിയമപ്രകാരമുള്ള പിഴ അടയ്ക്കണം.
ഗ്രേസ് പീരിഡ് നിര്‍ത്തലാക്കിയ വിവരം ട്രാവല്‍ ഏജന്‍സികള്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. നേരത്തെ 30 ദിവസത്തെയും 60 ദിവസത്തെയും സന്ദര്‍ശക വിസകളില്‍ എത്തുന്നവര്‍ക്ക് വിസാ കാലാവധി കഴിഞ്ഞ് പത്ത് ദിവസം കൂടി ഗ്രേസ് പീരിഡ് ലഭിക്കുമായിരുന്നു. ഇനി മുതല്‍ വിസാ കാലാവധി കഴിഞ്ഞ ശേഷം യുഎഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരും. ഒപ്പം എക്സിറ്റ് പെര്‍മിറ്റിന് വേണ്ടി 320 ദിര്‍ഹവും നല്‍കണം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.