മാവൂർ : റയിൽവെ ഫ്ലാറ്റ് ഫോമിൽ നിന്നും തെന്നി വീഴുകയും ആ സമയം കടന്നു വരികയായിരുന്ന ട്രെയിനിന്നു മുന്നിൽ നിന്നും സാഹസികമായി അമ്മയെയും കുട്ടിയേയും രക്ഷിച്ചെടുത്ത റയിൽവേ പോലിസ് ഉദ്യോഗസ്ഥൻ ചെറൂപ്പ സ്വദേശി മുഹമ്മദ് ഇല്യസ്നു ബിജെപി ചെറൂപ്പ കമ്മിറ്റി ആദരം നൽകി.
ബിജെപി ജില്ല കമ്മിറ്റി അംഗം കെ സി വത്സരാജ് മൊമെന്റോ നൽകി. മാവൂർ പഞ്ചായത്ത് കമ്മിറ്റി ബിജെപി വൈസ് പ്രസിഡന്റ് പി.കൃഷ്ണ ദാസ് പൊന്നാട അണിയിച്ചു. ചടങ്ങിൽ ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പി എം സന്തോഷ്, ആർ രാജൻ, ദിനേഷ് കുമാർ പാറായി, നല്ലോളിൽ സന്തോഷ് എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









