കോഴിക്കോട് : മദ്രസ അധ്യാപകനും കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡന്റുമായ യു അഷ്‌റഫ് സഖാഫിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമീറാണ് പിടിയിലായത്. ഏതാനും മാസങ്ങൾക്കു മുൻപാണ് ഷമീർ വൈരാഗ്യത്തെ തുടർന്ന് അഷ്റഫ് സഖാഫിയെ വെട്ടിയശേഷം ഒളിവിൽ പോയത്. അഷ്‌റഫ് സഖാഫിയുടെ വിരലുകൾ നഷ്ടപ്പെട്ടിരുന്നു. പ്രതിയെ പിടികൂടാൻ കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
പ്രതി ഷമീർ മാസങ്ങളായി ഏർവാടിയിലും മറ്റ് ദർഗകളിലും ഒളിവിൽ കഴിഞ്ഞിരുന്നതായാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയോടെ ഓട്ടോറിക്ഷയിൽ വീട്ടിലെത്തിയ പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം എസ്ഐ മുഹമ്മദ് അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









