കോഴിക്കോട്: കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്കിന് സമീപത്തുവെച്ചാണ് കുട്ടികൾ തിരയിൽപ്പെട്ടത്. രാവിലെ ഫുട്ബോൾ കളിക്കാനെത്തിയ കുട്ടികളെ ബോള്‍ എടുക്കുന്നതിനായി ഇവര്‍ കടലില്‍ ഇറങ്ങിയപ്പോഴാണ് അപകടം. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
മൂന്ന് കൂട്ടികളാണ് തിരയിൽപ്പെട്ടത്. ഒരാളെ മത്സ്യത്തൊഴിലാളികളും ബീച്ചിലുണ്ടായിരുന്നവരും ചേർന്ന് രക്ഷിച്ചു. മറ്റു രണ്ടുപേർക്ക് നീന്തലറിയില്ലെന്നാണ് ബീച്ചിലുണ്ടായിരുന്നവർ പറയുന്നത്. ഇവർ ഒളവണ്ണ സ്വദേശികളാണെന്നാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അഞ്ച് കുട്ടികള്‍ ചേര്‍ന്ന് ഫുട്ബോള്‍ കളിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബോള്‍ പോയ സാഹചര്യത്തില്‍ ഇവരില്‍ മൂന്ന് പേര്‍ കടലില്‍ ഇറങ്ങിയിരുന്നു. മൂന്നാമത്തെ കുട്ടിയെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയതാണെന്നും ഇവര്‍ വ്യക്തമാക്കി.
ഉൾക്കടലിൽ ശക്തമായ മഴയുള്ളതിനാൽ തിരമാലകൾ വളരെ ഉയർന്നുപൊങ്ങുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നിലവില്‍ പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കുട്ടികളെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കുട്ടികൾ ഒഴുക്കിൽപ്പെട്ടത് ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണെന്നും ഇവർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









