അജ്മാന്: യുഎഇയില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അജ്മാനിലെ അല്‍ ജുര്‍ഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരായ പ്രവാസികളാണ്.
ഒരു ഫാക്ടറിയില്‍ സ്ഥാപിച്ചിരുന്ന ടാങ്കുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. ഒരു ടാങ്കിന് പുറത്ത് തൊഴിലാളികള്‍ വെല്‍ഡിങ് ജോലികള്‍ ചെയ്യുന്നതിനിടെ അതില്‍ നിന്നുള്ള തീപ്പൊരി ടാങ്കിന്റെ അകത്ത് പതിക്കുകയും അത് പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു. മതിയായ സുരക്ഷാ നടപടികള്‍ പാലിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അജ്മാന് പൊലീസ് മേധാവി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.