കോഴിക്കോട്: ബ്രോയിലർ കോഴിയിറച്ചിയുടെ വിലവർദ്ധനവിനെതിരെ സമരവുമായി കോഴിക്കച്ചവടക്കാർ രംഗത്ത്. വില അനിയന്ത്രിതമായി വർധിച്ച സാഹചര്യത്തിൽ വിൽപന നിർത്തിവയ്ക്കേണ്ടിവരുമെന്ന് ചിക്കൻ ട്രേഡേഴ്‌സ് അസോസിയേഷൻ അറിയിച്ചു. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവൻ വ്യാപാരികളും 14ന് അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു.
ബ്രോയിലര്‍ കോഴിയിറച്ചിയുടെ വില ഉത്സവകാലത്തും മുമ്പെങ്ങുമില്ലാത്ത വിധം കുതിച്ചുയരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ കോഴിയിറച്ചിക്ക് അഭൂതപൂർവമായ വിലയാണ് ഇപ്പോൾ ഫാമുകളിൽ ഈടാക്കുന്നത്. ഒരു കിലോ കോഴിയിറച്ചിക്ക് 250 രൂപയാണ് ഇപ്പോൾ വിൽക്കുന്നത്, ഇത് ചരിത്രത്തിൽ ഇല്ലാത്ത വിലയാണ്. ഫാമുകളുടെ ഇത്തരത്തിലുള്ള സമീപനം അംഗീകരിക്കാനാവില്ലെന്ന് സംഘടന ജില്ലാ പ്രസിഡന്റ് കെ.വി.റഷീദ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









