കുന്ദമംഗലം പാലക്കൽ മാളിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി പുല്ലുരാംമ്പാറ പരേതനായ തച്ചുകുന്നേൽ വിൽത്സന്റെ മകൻ ആനന്ദ് വിൽത്സ (23)നാണ് മരിച്ചത്. ഇന്ന് രാവിലെ 9.30നാണ് അപകടം സംഭവിച്ചത്.
കാരന്തൂരിൽ നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയുടെ അടിയിൽ പെട്ടാണ് അപകടം സംഭവിച്ചത്. നാട്ടുകാർ ആനന്ദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ വിൽസൺ മരിച്ച് പത്ത് ദിവസത്തിന് ശേഷം ആനന്ദിനെയും മരണം പിടികൂടി. അമ്മ: മേഴ്സി, സഹോദരങ്ങൾ: ബെൻസൻ, ബിൻസി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.