കോഴിക്കോട്: കോഴിക്കോട് ചെറുവാടിയിൽ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം സ്കൂട്ടർ യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡില്‍ തെന്നി വീണ സ്കൂട്ടര്‍ യാത്രികന് എതിരെ വന്നബസ് ഡ്രൈവറുടെ ഇടപെടലിനെ തുടര്‍ന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കോഴിക്കോട് ചെറുവാടിയിൽ ബുധനാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. റോഡിൽ തെന്നി വീണ സ്കൂട്ടർ യാത്രക്കാരൻ എതിരെ വന്ന ബസ് ഇടിക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ലിമിറ്റഡ്സ്റ്റോപ്പ് ബസാണ് എതിരെ വന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.
സമീപത്തെ കടയിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. കഴിഞ്ഞ ദിവസം ഇതേ റൂട്ടിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനികൾ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിക്കിടയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനികള്‍ രക്ഷപ്പെട്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.