ചക്കിട്ടപാറ: കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് ആന്റണീസ് എൽ.പി സ്കൂൾ ബുൾ ബുൾ യൂണിറ്റിന്റെ നേതൃത്വത്തിൽ “ഓരോ വീട്ടിലും പപ്പായത്തോട്ടം” എന്ന പദ്ധതിക്ക് തുടക്കമിടുകയും വിദ്യാർത്ഥികൾക്ക് വിത്ത് വിതരണവും നടത്തി. അന്യം നിന്നുപോകുന്ന നാടൻ പപ്പായയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ബുൾ ബുൾ യൂണിറ്റ് ഇൻചാർജ് മിനി ആന്റോ കൃഷിയുടെയും പരിപാലനത്തിന്റെയും വിവിധ ഘട്ടങ്ങൾ വിശദീകരിച്ചു. പ്രധാനാധ്യാപകൻ കെ.ജെ. റോയ് മോൻ, അധ്യാപകരായ ആല്ഫിൻ സി. ബാസ്റ്റ്യൻ, അതുല്യ ജോര്‍ജ് , ജിയോ കുര്യൻ എന്നിവര്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.