കോഴിക്കോട് : പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോൾ നൽകാത്തതിനെ ചൊല്ലി സംഘർഷം. മുക്കം മണാശ്ശേരിയിലെ പമ്പിലാണ് സംഭവം. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകിയില്ലെന്നാരോപിച്ച് വിദ്യാർഥി സുഹൃത്തുക്കളെ വരുത്തി അക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ബുധനാഴ്ച വൈകീട്ട് മുക്കം മണാശ്ശേരിയിലെ പമ്പിലാണ് സംഘർഷമുണ്ടായത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ വാങ്ങാനെത്തിയ വിദ്യാർഥിയോട് കുപ്പിയിൽ നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞു. തുടര്‍ന്ന് വിദ്യാർഥി സുഹൃത്തുക്കളോടൊപ്പം എത്തിയാണ് അക്രമം നടത്തിയതെന്ന് പമ്പ് ഉടമ അശോകൻ പറഞ്ഞു.
സംഭവത്തില്‍ പമ്പുടമ മുക്കം പോലീസിൽ പരാതി നൽകി. പമ്പ് ജീവനക്കാരനായ ബിജുവിന് അക്രമത്തിൽ പരിക്കേറ്റതായും പരാതിയിൽ പറയുന്നു. അതേസമയം സംഘർഷത്തിൽ വിദ്യാർഥികൾക്കും മർദനമേറ്റു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.