തൃശൂർ: വിസ തട്ടിപ്പ് കേസിൽ 18 വർഷമായി ഒളിവിലായിരുന്ന പിടികിടപ്പുള്ളി അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി ജെമ്മാരം കാട്ടിൽ വീട്ടിൽ ഇബ്രാഹിം (60) ആണ് അറസ്റ്റിലായത്. മുക്കത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
18 വർഷം മുമ്പ് വിസയും ദുബായിൽ ജോലിയും ശരിയാക്കാമെന്ന് പറഞ്ഞ് ചിയ്യാരം സ്വദേശി അജിത്കുമാറിൽ നിന്ന് ഒന്നരലക്ഷം രൂപ കൈപ്പറ്റി മുങ്ങുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ ടി.ജി. ദിലീപ്, സി.പി.ഒ സനൂപ് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മുക്കത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.