കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ റിമാൻഡിൽ. കോഴിക്കോട് ജില്ലയിലെ ആരാമ്പ്രത്തെ ചക്കാലക്കൽ സ്കൂൾ അധ്യാപകനായ നാട്ടിപ്പാറക്കൽ ഖലീലാണ് പോക്സോ കേസിൽ റിമാന്റിലുള്ളത്. രണ്ട് വർഷമായി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന പ്രതിക്കെതിരെ നിലവിൽ രണ്ട് കേസുകളാണ് പോലീസിലുള്ളത്. ഇത് കൂടാതെ വേറെയും പരാതികൾ ഉണ്ട്.
കുന്ദമംഗലം രാംപൊയിൽ സ്വദേശിയാണ് ഖലീൽ. ഒരു കുട്ടിയെ സ്കൂൾ മുറിക്കുള്ളിൽ നിർത്തി പീഡിപ്പിക്കുകയും മറ്റൊരു കുട്ടിയെ വയനാട്ടിൽ കൊണ്ടുപോയുമാണ് ഇയാൾ ഉപദ്രവിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടതോടെ ഇയാൾ ഒളിവിൽ പോകുകയും സ്വമേധയാ കോടതിയിൽ ഹാജരാകുകയുമായിരുന്നു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.