കോഴിക്കോട് : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ സമിതി കൈതപ്പൊയിലിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയകളെ ജനകീയ കൂട്ടായ്മയിലൂടെ ചെറുക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി. വിവിധ വകുപ്പുകളെ യോജിപ്പിച്ച് മയക്കുമരുന്ന് മാഫിയകൾക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന് മയക്കുമരുന്ന് വിരുദ്ധ സമിതി പ്രഖ്യാപിച്ചു.
ചെയർമാൻ സി കെ ബഷീർ അധ്യക്ഷത വഹിച്ചു. മുത്തു അബ്ദുൽ സലാം ലഹരി വിരുദ്ധ സന്ദേശം നൽകി. കോഡിനേറ്റർ ആർ. കെ ഷാഫി സ്വാഗതവും ദിവ്യ ക്ലബ് സെക്രട്ടറി ഷഫീക് എ കെ നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ സമിതി നേതാക്കളായ കെ സി ശിഹാബ്, ജാഫർ പി, സി എ മുഹമ്മദ്, ആർ. കെ. മൊയ്തീൻ കോയ ഹാജി, ശരീഫ് സി പി,ജാബിർ പയ്യൻപടി, സൈഫുദ്ധീൻ വാരിയത്ത്,ടി കെ സുബൈർ, അഷ്റഫ് ടി ടി, അഫ്സൽ എം എം, നൗഷാദ് പുൽപറമ്പിൽ, എ സി അബ്ദുൽ അസീസ്, സി അഷ്റഫ്,ജംഷിദ് എരഞ്ഞോണ ലഹരി വിരുദ്ധ റാലി ക്ക് നേതൃത്വം നൽകി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.