അബുദാബി: പെരുന്നാളിലും കൃത്യസമയത്ത് നാട്ടിലെത്താനാവാതെ പ്രവാസികൾ. അബുദാബി-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്നലെ നാലു മണിക്കൂർ യാത്രക്കാരെ ദുരിതത്തിലാക്കി. കൃത്യസമയത്ത് ബോർഡിംഗ് പൂർത്തിയാക്കി, ഉച്ചയ്ക്ക് 1:00 മണിക്ക് യാത്ര തുടങ്ങേണ്ട വിമാനത്തിൽ എല്ലാവരെയും കയറ്റി. യാത്രക്കാരായി കൈക്കുഞ്ഞുങ്ങളും വൃദ്ധരുമടക്കം നിരവധി പേരുണ്ടായിരുന്നു.
എന്നാൽ, സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി യാത്ര വൈകുകയായിരുന്നു. കടുത്ത ചൂടിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ വിമാനത്തിൽ എസിയോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയില്ലെന്ന് യാത്രക്കാർ ആരോപിച്ചു. നാല് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിനുള്ളിൽ ഇരുത്തി. ഉച്ചയ്ക്ക് ഒന്നേകാലിന് പുറപ്പെടുന്ന വിമാനം 6:40 ന് കണ്ണൂരിലെത്തേണ്ട ൈഫ്ലറ്റാണ്. പ്രശ്നങ്ങള്‍ പരിഹരിച്ച് വൈകീട്ട് 5.17നാണ് പറന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








