മുക്കം: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പെട്ട കാരക്കുറ്റി ഇതിഹാസ് സ്‌റ്റേഡിയത്തില്‍ ഇലവന്‍സ് ഫുട്‌ബോളിനുള്ള സൗകര്യമൊരുക്കി.
പ്രദേശത്തെ കലാ കായിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ യംഗ് സ്‌റ്റാറിന്റെ നേതൃത്വത്തില്‍ ഗ്രൗണ്ട് വിപുലീകരണത്തിനായി 20 സെന്റ് സ്‌ഥലം ഏറ്റെടുത്തു ഗ്രാമപഞ്ചായത്തിന് കൈമാറുകയായിരുന്നു. ഇതോടെ മലയോരമേഖലയില്‍ ഇലവന്‍സ് കോര്‍ട്ട് സൗകര്യമുള്ള അപൂര്‍വം ഗ്രൗണ്ടുകളില്‍ ഒന്നായി കാരക്കുറ്റി ഇതിഹാസ് സ്‌റ്റേഡിയം.
പരിപാടി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ അധ്യക്ഷനായി. ആരോഗ്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ ചേലപ്പുറത്ത്, വാര്‍ഡ് മെമ്ബര്‍മാരായ ടി കെ അബൂബക്കര്‍, രതീഷ് കളക്കുടി കുന്നത്ത്,സംഘാടക സമിതി കണ്‍വീനര്‍ എം.എ അബ്‌ദുല്‍ അസീസ് ആരിഫ്, കെ.ടി മന്‍സൂര്‍, എം.എ അബ്‌ദുറഹ്‌മാന്‍, ഗിരീഷ് കാരക്കുറ്റി, ജേ്യാതിബസു, സി പി അസീസ് നെല്ലിക്കാ പറമ്ബ്, എ.പി. റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ യംഗ്‌സ്റ്റാര്‍ ഭാരവാഹികളായ എ.പി റിയാസ്, സുനില്‍ കാരക്കുറ്റി എന്നിവര്‍ സ്‌ഥലത്തിന്‍റെ പ്രമാണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിലെ ആദരം യംഗ്‌സ്റ്റാര്‍ ഭാരവാഹികള്‍ക്കു നല്‍കി. ഇതിഹാസ് സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്ബ് നേതൃത്വം നല്‍കിയ കൂട്ടായ്‌മയിലെ കാരണവര്‍ അബ്‌ദു കണ്ണാട്ടില്‍ ഇലവന്‍ ഗ്രൗണ്ട് പ്രഖ്യാപനം നടത്തി. ഗ്രൗണ്ട് വിപുലീകരണത്തിനുള്ള മാസ്‌റ്റര്‍ പ്ലാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളെ ഏല്‍പ്പിക്കുന്നതിന് കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ എം.എ. അബ്‌ദുല്‍ അസീസ് ആരിഫിനെ ചുമതലപ്പെടുത്തി.
കായിക മേഖലയിലും ഗെയിംസിന് ഇനങ്ങളിലും മികവ് തെളിയിച്ചവരെയും ഇതിഹാസിന്റെ പ്രവര്‍ത്തകരെയും ആദരിച്ചു. ഇതിഹാസ് പ്രവര്‍ത്തകരായ എം.എ കബീര്‍, അബ്‌ദു കണ്ണാട്ടില്‍, എന്‍ കെ ബഷീര്‍, കാക്കിരി കാദര്‍, മോഹന്‍ദാസ് കെ., സി അബ്‌ദു റഊഫ്, സി.ടി ഗഫൂര്‍, ഒ പി ഹമീദ്, പി അബ്‌ദുറഹിമാന്‍ എന്നിവരെയാണ് ആദരിച്ചത്.
നിലവില്‍ 2.75 ഏക്കര്‍ സ്‌ഥലമാണ് ഗ്രൗണ്ടിനായുള്ളത്. ഗ്രൗണ്ട് വിപുലീകരണത്തിന്റെ ഭാഗമായി വികസന സമിതി രൂപീകരിച്ച്‌പ്രവര്‍ത്തനം തുടങ്ങുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അറിയിച്ചു. ഒരു പഞ്ചായത്തില്‍ ഒരു ഗ്രൗണ്ട് എന്ന പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്ന ഗ്രൗണ്ട് കൂടിയാണിത്. ഗ്രൗണ്ടിന് തൊട്ടടുത്ത് നീന്തല്‍ പരിശീലനത്തിനായി കുളം നിര്‍മ്മിക്കുന്നതിന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക നീക്കിവെച്ചിട്ടുണ്ട്. നിലവില്‍ ഒരു റോഡ് മാത്രമുണ്ടായിരുന്ന ഗ്രൗണ്ടിലേക്ക് കോട്ടമുഴി ഭാഗത്തുനിന്നും കുറുപ്പന്‍ കണ്ടി ഭാഗത്തുനിന്നും റോഡ് നിര്‍മ്മാണം കൂടി പൂര്‍ത്തിയാവുന്നതോടെ ഗതാഗത സൗകര്യവും വര്‍ദ്ധിക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









