കോഴിക്കോട് : വടകരയില്‍ എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. നാല് വയസ്സുള്ള കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ചു, നിരവധിയാളുകളെയാണ് കുറുക്കൻ കടിച്ചത്. എട്ട് പേര്‍ ആശുപത്രിയില്‍. ഇന്ന് വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.
കോട്ടപ്പള്ളിയിലും പൈങ്ങോട്ടായിലുമാണ് വൈകീട്ട് കുറുക്കന്റെ ആക്രമണമുണ്ടായത്. കടിയേറ്റവരെ വടകരയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു.
പൈങ്ങോട്ടായി ഭാഗത്ത് നിന്നും പുനത്തിക്കണ്ടി മൊയ്തു, കൊല്ലങ്കണ്ടി കുഞ്ഞാമി, കോന്തനാരി ജലീല്‍ എന്നിവരെയും കോട്ടപ്പള്ളി പള്ളിമുക്ക് ഭാഗത്തുള്ള പുനത്തില്‍ മൊയ്തു ഹാജി, മൊയ്തു ഹാജിയുടെ മകന്റെ മകള്‍ പുനത്തില്‍ ഫാത്തിമ , കുണ്ടു ചാലില്‍ ഹസീന, കണ്ണങ്കണ്ടി ലീല , കണ്ണങ്കണ്ടി വനജ എന്നിവര്‍ക്കാണ് കടിയേറ്റത്. കൈക്കും കാലിനുമാണ് കടിയേറ്റത്. നെഞ്ചില്‍ മാന്തലേറ്റവരുമുണ്ട്. കുറുക്കന് ഭ്രാന്തുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാര്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









