ദുബായ്: രാജ്യത്ത് ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവില വിലയിരുത്തിയ ശേഷം യുഎഇ ഇന്ധനവില കമ്മിറ്റി എല്ലാ മാസവും പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി നിശ്ചയിച്ചത്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജൂലായിൽ പെട്രോൾ, ഡീസൽ വില വർധിക്കും. സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് മൂന്ന് ദിർഹമാണ്. ജൂണിൽ ഇത് 2.95 ദിർഹമായിരുന്നു. ജൂണില്‍ 2.84 ദിര്‍ഹമായിരുന്ന സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2.89 ദിര്‍ഹമായി വര്‍ധിക്കും. ഇ-പ്ലസ് പെട്രോളിന് 2.81 ദിര്‍ഹമാണ് ലിറ്റര്‍ വില. ജൂണില്‍ 2.76 ദിര്‍ഹമായിരുന്നു. ജൂണില്‍ ലിറ്ററിന് 2.68 ദിര്‍ഹമായിരുന്ന ഡീസല്‍ വില 2.76 ദിര്‍ഹമായി ഉയരും.
أسعار الوقود الشهرية: أسعار الوقود لشهر يوليو 2023 وفقاً للجنة متابعة أسعار الجازولين والديزل في #الإمارات
— Emarat (امارات) (@EmaratOfficial) June 30, 2023
⛽ Monthly Fuel Price Announcement:
July 2023 fuel prices released by the #UAE Fuel Price Follow-up Committee pic.twitter.com/IGTDXOcqVw
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.