കോഴിക്കോട്: കൂടരഞ്ഞി കക്കാടംപൊയിൽ ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത നാട്ടുകാരെ യുവാക്കൾ മർദിച്ചു. മർദനത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റു. മുഹമ്മദ് റാഫി ,ഉണ്ണി മോയി തൂങ്ങുംപുറത്ത് , റംഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാറിൽ വന്ന് ഗതാഗതം തടസ്സപ്പെടുത്തി മര്‍ദ്ദിച്ച യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചേളാരി സ്വദേശികളായ ഹരിലാല്‍, ജ്യോതിഷ്, അഖിലേഷ് , നിഖിലേഷ് എന്നിവരെയാണ് തിരുവമ്ബാടി പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









