മാവൂർ: ഗ്രാസിം കമ്പനി മാവൂർ വിടുക, വ്യവസായത്തിന് നൽകിയ ഭൂമി തിരികെ നൽകുക, കമ്പനി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയിൽ പുതിയ വ്യവസായങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാസിം സമര സമിതിയുടെ നേതൃത്വത്തിൽ രാപകൽ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ രാവിലെ 10ന് ആരംഭിക്കുന്ന സമരം ഏഴാം തിയതി രാവിലെ 10 മണിക്ക് സമാപിക്കും. മാവൂർ ഗ്രാമപ്പഞ്ചായത്ത് കൺവൻഷൻ സെന്ററിനു മുന്നിൽ നടക്കുന്ന സമരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക നേതാക്കൾ, വിവിധ മേഖലകളിലുള്ളവർ എന്നിവർ പങ്കെടുക്കും. സമരത്തിന്റെ ഭാഗമായി 24 മണിക്കൂറും വിവിധ പ്രതിഷേധ പരിപാടികൾ നടത്തും. ഏഴിന് രാവിലെ 10 ന് നടക്കുന്ന സമാപന സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും.
മാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, വി.എസ് രഞ്ജിത്ത്, എൻ.പി അഹമ്മദ്, കെ.സി വൽസരാജ്, വളപ്പിൽ റസാഖ്, സജീവൻ കച്ചേരിക്കുന്ന്, പുലപ്പാടി ഉമ്മർ മാസ്റ്റർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.