കോഴിക്കോട്: കനത്ത മഴയെ തുടർന്ന് പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കക്കയത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. കരിയാത്തുംപാറ, തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവേശനം നിരോധിച്ചതായി കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.