പയ്യോളി: കനത്ത മഴയിൽ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് പയ്യോളി ഹൈസ്കൂളിന് സമീപത്തെ വെള്ളക്കെട്ടിൽ ബ്രേക്ക് ഡൗണായത്.
വടകര-കോഴിക്കോട് റോഡിലാണ് സംഭവം. വെള്ളക്കെട്ടിൽ നിന്ന് ബസ് മാറ്റാത്തതിനാല്‍ സർവീസ് റോഡിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ ഓടുന്നത്. ഇന്നലെ ഇതേ സ്ഥലത്ത് കാർ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.