മാവൂര്‍: മുൻ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും പൗരപ്രമുഖനുമായിരുന്ന മാവൂര്‍ തയ്യില്‍ ഹംസ ഹാജി (80) നിര്യാതനായി.
എസ്.ടി.യു മുൻ സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറിയും മുൻ സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗവും മാവൂര്‍ ടൗണ്‍ ജുമ മസ്ജിദ് മുൻ പ്രസിഡൻ്റുമായിരുന്നു. ദീര്‍ഘകാലം കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ആയിരുന്നു. കേരള ബില്‍ഡിങ് ഓണേയ്സ് സംസ്ഥാന ട്രഷററും കോഴിക്കോട് ജില്ല പ്രസിഡൻ്റുമായിരുന്നു.
ഭാര്യ: സുബൈദ മണക്കടവ്. മക്കള്‍: പരേതനായ മൻസൂറലി, മഹറൂഫ് അലി (ബിസിനസ്), അസ്ന, ബില്‍ക്കീസ്. മരുമക്കള്‍: സലീന കൂളിമാട്, ബജില കുന്ദമംഗലം, അബ്ദുള്ള കരുവമ്ബൊയില്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി ), ജമാല്‍ വെളിമണ്ണ (പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയര്‍). മയ്യത്ത് നമസ്കാരം വൈകീട്ട് മൂന്നിന് മാവൂര്‍ ടൗണ്‍ പള്ളിയിലും നാലിന് മാവൂര്‍ പാറമ്മല്‍ വലിയ ജുമാഅത്ത് പള്ളിയിലും.
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡണ്ടായി പൊതുപ്രവര്‍ത്തനത്തിന് തുടക്കം. മുസ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറി, എസ്.ടി.യു.സംസ്ഥാന സെക്രട്ടറി,ജില്ലാ വികസന സമിതി അംഗം,മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം,കേരള മിനറല്‍ ആൻറ് മെറ്റല്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.എസ്.ടി.യു.ജില്ലാ പ്രസിഡണ്ട്,ദീര്‍ഘക്കാലം മാവൂര്‍ ടൗണ്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. ഗോളിയോര്റയണ്സ് ഫാക്ടറി വര്‍ക്കേഴ്സ് യൂണിയൻ പ്രസിഡണ്ട്, മാവൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് ഡയറക്ടര്‍ മലബാര്‍ ചേംബര്‍ കോമേഴ്സ് അംഗം,മാവൂര്‍ ഗോളിയോര്‍ റയണ്‍സ് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പട്ടിണിസമരത്തിന് നേതൃത്വം നല്‍കിവരില്‍ പ്രധാനിയായിരുന്നു.മാവൂര്‍ ഏരിയ മണല്‍ തൊഴിലാളി യൂണിയൻ STU ചെയര്മാൻ, പറമ്ബൻ തയ്യില്‍ ആലിഹാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി,മാവൂര്‍ ടൗണ്‍ റസിഡഷ്യല്‍ അസോസിയേഷൻ പ്രസിഡണ്ട്,ബ്രാവോ ഫര്‍ണീച്ചര്‍ കമ്ബനി വ്യവസായ പാര്‍ട്ണര്‍, മലപ്പുറം കോഴിക്കോട് ജില്ലകളിലെ പ്രമുഖ കുടുംബമായ പറമ്ബൻ തയ്യില്‍ കുടുംബ സമിതി ചെയര്മാൻ എന്നിനിലകളില്‍ പ്രവര്‍ത്തിച്ച ഹംസ ഹാജി മാവൂര്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് രൂപം നല്കി.
അസംഘടിതരായ കെട്ടിട ഉടമകളെ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷൻ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.