കോഴിക്കോട് : തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ഗൂർഗ്ഗജീപ്പ് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്മുകളിലാണ് അപകടം സംഭവിച്ചത്. എസ് ഐ അടക്കം മൂന്നുപേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. പൊലീസുകാർക്ക് നിസ്സാര പരിക്കേറ്റു. രാവിലെ എട്ടര മണിയോട് കൂടിയാണ് ബാലുശ്ശേരിയിൽ വെച് അപകടം ഉണ്ടായത്.
സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായി കയറിയ ബൈക്കിനെ തട്ടാക്കിരിക്കാൻ വെട്ടിച്ച് മാറ്റിയ ജീപ്പ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ആരുടേയും പരിക്ക് ഗുരുതരമല്ല. എസ്ഐ കെ. രമ്യ അടക്കം മൂന്നുപേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. വടകരയിലേക്ക് പോകുന്നതിനിടയിലാണ് അപകടം. നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.