തേഞ്ഞിപ്പാലത്ത് കുഴൽപ്പണ വേട്ട. ദേശീയപാത കാക്കഞ്ചേരിയില്‍ വാഹന പരിശോധനക്കിടെയാണ് രണ്ട് കോടി രൂപയുടെ കുഴല്‍ പണവുമായി താമരശ്ശേരി പരപ്പന്‍ പൊയില്‍ സ്വദേശി അഷ്റഫ് പൊലീസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ രാമനാട്ടുകര – പെരുമ്പിലവ് ഹൈവേയിൽ വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളിയിൽ നിന്നും മലപ്പുറം ജില്ലയിൽ വിതരണത്തിനായി കൊണ്ട് വന്ന പണം പിടികൂടിയത്. തേഞ്ഞിപ്പാലം എസ്.എച്.ഒയും സംഘവും നടത്തിയ പരിശോധനയിലാണ് KL-58-W-8837 നമ്പർ കാറിന്റെ മുൻവശത്ത് സീറ്റുകളുടെ അടി വശത്തായി പ്ലാറ്റ് ഫോമിൽ നിർമിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപയുടെ അനധികൃത കുഴൽപണം പിടിച്ചെടുത്തത്. വാഹനം ഓടിച്ചിരുന്ന താമരശ്ശേരി സ്വദേശി അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പണം കടത്താനുപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഇതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.