കോഴിക്കോട് നാദാപുരത്ത് ഡോക്ടർക്ക് മർദ്ദനമേറ്റതായി റിപ്പോർട്ട്. നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ രണ്ട് പേർ ചേർന്ന് ആക്രമിച്ചത്.
ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ചാലക്കുടി സ്വദേശിയായ ഡോക്ടർ ഭരത് കൃഷ്ണയുടെ പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. കുറിപ്പടി ഇല്ലാതെ മരുന്ന് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് ഡോക്ടർ പറഞ്ഞു.
താൻ മരുന്ന് നല്കാൻ പറഞ്ഞെന്നവകാശപ്പെട്ട് നഴ്സിനോട് ദേഷ്യപ്പെട്ടു. ഇതോടെ വാക്ക് തർക്കമുണ്ടാകുകയും ഇത് കയ്യേറ്റത്തിലേക്ക് നയിക്കുകയും ചെയ്യും. രണ്ടുപേർ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി ഡോക്ടർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.