കോഴിക്കോട് : നരിക്കുനിയിൽ ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പുല്ലാളൂര്‍ തച്ചുര്‍താഴം അറീക്കരപ്പോയില്‍ സുബൈർ (സുബി-45) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പന്തൽ തൊഴിലാളിയായിരുന്നു. മൊയ്തീന് കോയ- നഫീസ ദമ്ബതികളുടെ മകനാണ്. സുബൈര്‍. ഭാര്യ: ഹഫ്സത്ത്: മക്കള്‍: ഹിബ, ഹാദില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.