കോഴിക്കോട് : കോഴിക്കോട് മുക്കത്ത് ആറര കോടിയോളം രൂപ ചെലവിൽ രാജ്യാന്തര സ്റ്റേഡിയം വരുന്നു. മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ് മാമ്ബറ്റ മിനി സ്റ്റേഡിയത്തിലാണ് ആറര കോടിയോളം രൂപ ചെലവില്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഒരുങ്ങുന്നത്.
സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്തയാഴ്ച ആരംഭിക്കും. എല്ലാ പഞ്ചായത്തിലും കളിസ്ഥലം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിർമിക്കുന്നത്.
57 സ്റ്റേഡിയങ്ങൾക്കായി കിഫ്ബിയിൽ നിന്ന് 1000 കോടി രൂപയാണ് അനുവദിച്ചത്. രണ്ടേക്കർ സ്ഥലത്ത് ടർഫ് ഫുട്ബോൾ മൈതാനം, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, ആധുനിക ജിംനേഷ്യം, ജമ്പിംഗ് പിറ്റുകൾ, ഗാലറി എന്നിവ നിർമിക്കാനാണ് പദ്ധതി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.