കുവൈത്തില്‍ ഇന്ന് 813 പേര്‍ക്ക് കൊവിഡ് ആണ് ഇന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 118,531 ആയി. ഇന്ന് 7 പേര് കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 721 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,894 പേരാണ്. 130 പേര് തീവ്രപരിചരണത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 718 പേര് കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,09,916 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ മാത്രം 7,560 പേരീല് കോവിഡ് പരിശോധന നടത്തി. ഇതോടെ മൊത്തം 8,49,662 പേരീല് പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.