താമരശ്ശേരി: കുടുക്കിൽ ഉമ്മരം വടക്കേപറമ്പിൽ അൻവറിന്റെ വീട്ടുമുറ്റത്തെ മരമാണ് തിങ്കളാഴ്ചത്തെ കാറ്റിൽ വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞു വീണ് സമീപത്തെ വീടിനു മുകളിൽ പതിച്ചാണ് കിടക്കുന്നത്.
മരം വീണതുമുതൽ താമരശ്ശേരി കെഎസ്ഇബി അധികൃതരെ പലതവണ വിളിച്ച് പരാതി പറഞ്ഞെങ്കിലും ഇതുവരെ മരം നീക്കം ചെയ്തിട്ടില്ല.
കുട്ടികൾ ഓടി കളിച്ചു നടക്കുന്ന വീട്ടുമുറ്റത്ത മരമാണ് സമീപത്തുകൂടെ പോകുന്ന വഴിക്ക് കുറുകെ വീടിനു മുകളിലേക്ക് വീണു കിടക്കുന്നത്. മരം മുറിച്ച് നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









